video
play-sharp-fill

മണർകാട് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്: കാർ തലകീഴായി മറിഞ്ഞു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മണർകാട് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്: കാർ തലകീഴായി മറിഞ്ഞു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മണര്‍കാട് പള്ളി ജങ്ഷനു സമീപത്തെ ആശുപത്രിയ്ക്ക് മുന്നിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞു. കുട്ടിയിടിച്ച കാറുകളിൽ ഒന്ന് റോഡിൽ തല കീഴായി മറിഞ്ഞു. അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു.

കാറിനുള്ളിലുണ്ടായിരുന്ന കെ.ഒ. തോമസ് (65), ഭാര്യ സിസിലിയാമ്മ  (59), മകള്‍ അജ്ഞന (28) എന്നിവർക്കാണ് പരിക്കേറ്റത്. തല കീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന ഇവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം. അയര്‍ക്കുന്നം ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാര്‍ മറ്റൊരു കാറില്‍ തട്ടി മറിയുകയായിരുന്നു.

മൂവരെയും മണര്‍കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരുക്കു ഗുരുതരമല്ല. മണര്‍കാട് പോലീസ് കേസെടുത്തു.