നേമം വട്ടവിളയിൽ 25 അടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് ഓട്ടോ മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

Spread the love

തിരുവനന്തപുരം : റെയിൽപ്പാത വികസനത്തിന്റെ ഭാഗമായി നേമം വട്ടവിളയിൽ നിർമ്മാണം നടക്കുന്ന ഭാഗത്തെത്തിയ ഓട്ടോ നിയന്ത്രണം തെറ്റി ഓട്ടോ കുഴിയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. നേമം വട്ടവിളയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് അപകടം. വട്ടവിള സ്വദേശികളായ രാജീവിനും (42), ഭാര്യ രജിതയ്ക്കും (38) ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞിനുമാണ് പരുക്കേറ്റത്.

video
play-sharp-fill

റെയിൽവേ നിർമാണം നടക്കുന്നതിന് സമീപത്തെ റോഡിലൂടെ പോകുമ്പോൾ ഓട്ടോ നിയന്ത്രണം തെറ്റി ഇരുപത്തിയഞ്ച് അടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.

പരുക്കേറ്റവരെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ ഓട്ടോ തകർന്നു. സംഭവ സ്ഥലത്ത് ഓടി കൂടിയവരാണ് തലകീഴായി മറിഞ്ഞ ഓട്ടോയിൽ നിന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമാണം നടക്കുന്ന ഭാഗത്ത് റോഡിനോട് ചേർന്ന് ബാരിക്കേടോ സൂചനാ ബോർഡോ ഇല്ലാത്തതും വെളിച്ച കുറവുമാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു