കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് മറിഞ്ഞ് അപകടം; 5 പേർക്ക് പരിക്ക്

Spread the love

തൃശൂർ: കുന്നംകുളത്ത് ചൂണ്ടലിൽ നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.

video
play-sharp-fill

കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിനായക ബസ് ആണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർന്നതിനു ശേഷം മറിയുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group