
രാമപുരം : പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിക്ക് സമീപം ചൂരപ്പട്ട വളവിനും കുഴിവേലി വളവിനും ഇടയിൽ നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് വീണ് യുവതി മരിച്ചു.
ആർപ്പുക്കര കരിപ്പൂത്തട്ട് കൊട്ടരത്തിൽ ജോസ്ന (37) ആണ് മരിച്ചത് . ഡ്രൈവർ അയ്മനും ചിദംബരം വീട്ടിൽ രഞ്ജിത്ത് (35) , ആർപ്പുക്കര കുന്നുകാലയിൽ നീതു സനീഷ് (36) വാഹന ഉടമ കാണക്കാരി എസ് ബി ഐയ്ക്ക് സമീപം മാലിപ്പറമ്പ് വീട്ടിൽ ജോജോ (32) എന്നിവരെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ അടക്കം നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് . നീതുവിന്റെ നില ഗുരുതരമായതിനാൽ ഐസിയുവിലാണ് .
തൊടുപുഴ ഭാഗത്ത് നിന്നും പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇന്നലെ അപകടത്തിൽപ്പെട്ടത് . അമിതവേഗത്തിൽ എത്തിയ കാർ റോഡിന് സൈഡിലെ ഓടയിലേക്ക് തെന്നി വീണ് ഓടയിലൂടെ 100 മീറ്ററോളം ഓടി ഇടിച്ചു നിൽക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെസിബി ഉപയോഗിച്ച് കാർ പുറത്തെടുത്ത ശേഷമാണ് കാറിൽ കുടുങ്ങിക്കിടന്ന ജോസനയെ പുറത്തേക്ക് എടുത്തത്. നാലുപേരും മെഡിക്കൽ റെപ്രസെന്ററ്റീവ്മാരാണ്.