ലൈൻ കമ്പിയിലേക്ക് കുരങ്ങൻ ചാടി; ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലേക്ക് പൊട്ടിവീണ് യുവാവിനും രണ്ടു കുട്ടികൾക്കും ദാരുണാന്ത്യം

Spread the love

ലക്നൗ: ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് ‘ഹൈ ടെൻഷൻ’ വൈദ്യുതി ലൈൻ പൊട്ടിവീണ് മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് അതിദാരുണമായ അപകടം നടന്നത്. നഗരത്തിലെ സോൻബർസ മാർക്കറ്റ് പ്രദേശത്തായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവും രണ്ട് പെണ്‍ കുട്ടികളുമാണ് മരിച്ചത്. എയിംസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.

 

മാർക്കറ്റിന് സമീപം ചവറുകള്‍ കൂട്ടിയിട്ടിരുന്ന പ്രദേശത്തിന് അടുത്തെത്തിയപ്പോള്‍ 11 കെ.വി ലൈൻ ഇവർക്ക് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണ് നിമിഷങ്ങള്‍ക്കകം ബൈക്കിന് തീപിടിച്ചു. യുവാവിനെയും രണ്ട് കുട്ടികളെയും രക്ഷിക്കാൻ സാധിച്ചില്ല. 24കാരനായ ശിവ് രാജ് നിഷാദ്, മകള്‍ ശിവ് മംഗല്‍ (4), ബന്ധുവായ കീർത്തി (13) എന്നിവരാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. മൂവരും സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്.

 

വൈദ്യുതി ലൈനിലേക്ക് കുരങ്ങൻ ചാടിയതാണ് ലൈൻ പൊട്ടാനും തുടർന്ന് ബൈക്കിന് മുകളിലേക്ക് വീഴാനും കാരണമെന്ന് വൈദ്യുതി വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ ഡി.കെ സിങ് പറ‌ഞ്ഞു. അപകടമുണ്ടായ ഉടൻ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തും മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group