play-sharp-fill
കോടിമത നാലുവരിപ്പാതയിൽ അശ്രദ്ധമായി മുന്നോട്ടെടുത്ത സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടയിൽ പെട്ടു;  രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ; അപകടം വിൻസർ കാസിൽ ഹോട്ടലിന് മുന്നിലെ അശാസ്ത്രീയമായ ഇടവഴിയിൽ

കോടിമത നാലുവരിപ്പാതയിൽ അശ്രദ്ധമായി മുന്നോട്ടെടുത്ത സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടയിൽ പെട്ടു; രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ; അപകടം വിൻസർ കാസിൽ ഹോട്ടലിന് മുന്നിലെ അശാസ്ത്രീയമായ ഇടവഴിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: വിൻസർ കാസിൽ ഹോട്ടലിന് വേണ്ടി നിർമ്മിച്ച അശാസ്ത്രീയമായ ഇടവഴിയിലൂടെ എം സി റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച സ്കൂട്ടർ കെഎസ്.ആർ.ടി.സി ബസിനടിയിലേയ്ക്ക് പാഞ്ഞു കയറി രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്. ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടറിനെ പന്ത്രണ്ട് മീറ്ററോളം ബസ് വലിച്ച് നിരക്കി കൊണ്ടുപോയി. മൂലവട്ടം കുന്നമ്പള്ളി സ്വദേശികളായ അനുരാജ് , സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അനുരാജ് മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്.


 

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ കോടിമത നാലുവരിപ്പാതയിലായിരുന്നു അപകടം. വിൽസർ കാസിൽ ബാർ ഹോട്ടലിൽ നിന്നും , അശാസ്ത്രീയമായി നാലുവരിപ്പാതയിൽ വഴി നിർമ്മിച്ചിട്ടുണ്ട്. ഇത് വഴി പുറത്തേയ്ക്ക് ഇറങ്ങി വരികയായിരുന്നു സനോജും ,അനുരാജും. ഈ സമയം കോട്ടയം ഡിപ്പോയിൽ നിന്നും കൊട്ടാരക്കരയിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ അടിയിലേയ്ക്കാണ് ഇവർ വാഹനം ഓടിച്ച് കയറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് റോഡിൽ തലയിടിച്ചാണ് ഇരുവരും വീണത്. റോഡിൽ രക്തം തളം കെട്ടി നിൽക്കുകയാണ്. വാഹനം റോഡിൽ ഉരഞ്ഞ് , വലിച്ച് നീക്കിയ പാട് സ്ഥലത്ത് കാണാം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇത് വഴി എത്തിയ അഭയ ആംബുലൻസ് സർവീസിന്റെ അംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അനുരാജിനെ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.