ചങ്ങനാശേരിയിൽ വീണ്ടും അപകടം: നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു; മറ്റൊരാളുടെ നില അതീവ ഗുരുതരം
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: എം.സി റോഡിലും ബൈപ്പാസിലും അപകടം തുടർക്കഥയാകുന്നു. ചങ്ങനാശേരിയിൽ കഴിഞ്ഞ നാലു ദിവസത്തിനിടെയുണ്ടായ മൂന്നാമത്തെ അപകടത്തിൽ യുവാവ് മരിച്ചു. ഒരാളുടെ നിലഗുരുതരം. നിയന്ത്രണം വിട്ട ബൈക്ക് കാറിൽ ഇടിച്ച്
തിരുവല്ല ആലംതുരുത്ത് തൊഴുവത്തനാടിയിൽ വിഷ്ണു ഷിബുവാണ് (22) മരിച്ചത്. തിരുവല്ല ആലംതുരിത്തി കുമാരിഭവനിൽ ശരത് ശശിധരൻ
(24) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 10.30ന് ചങ്ങനാശേരി പെരുന്ന വില്ലേജ് ഓഫിസിന് സമീപമായിരുന്നു സംഭവം. ചങ്ങനാശേരിയിൽ നിന്നു
തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന വിഷ്ണുവും ശരതും സഞ്ചരിച്ച ബൈക്ക് തിരുവല്ല ഭാഗത്തുനിന്നുവന്ന ഇന്നോവ കാറിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ കോട്ടയം മെഡിക്കൽ കോളജ്
ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണു ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു. പൊലീസ് കേസെടുത്തു.അപകടത്തിന്റെ കാറിന്റെ മുൻവശവും ബൈക്കും പൂർണമായും തകർന്നു. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. മതാവ്: കനകമ്മ. സഹോദരി: ലക്ഷ്മി മോൾ.
കഴിഞ്ഞ ദിവസം ചങ്ങനാശേരി ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട് എത്തിയ കാർ പോസ്റ്റ് ഇടിച്ച് തകർത്ത് കുഴിയിലേയ്ക്ക് മറിഞ്ഞിരുന്നു. വ്യാഴാഴ്ച അർധരാത്രിയ്ക്ക് ശേഷമാണ് എം.സി റോഡിൽ നിയന്ത്രണം വിട്ട ലോറി ടെക്‌സ്‌റ്റൈൽ ഷോപ്പ് ഇടിച്ചു തകർത്തത്.

Third Eye News Live
0