പറന്നുവന്ന മയില്‍ ബൈക്കിലിടിച്ചു; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരന് ദാരുണാന്ത്യം; ഭാര്യയ്ക്ക് സാരമായ പരിക്ക്

Spread the love

സ്വന്തം ലേഖകന്‍

തൃശൂര്‍: പറന്നുവന്ന മയില്‍ ബൈക്കിലിടിച്ച് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. പുന്നയൂര്‍ക്കുളം പീടികപറമ്ബില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ഭാര്യ വീണക്ക് (26)പരിക്കേറ്റു.

മയില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചിരുന്നു. വാടാനപ്പള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷാണ് (37) പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് അപകടമുണ്ടായത്.
തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്ന വിവാഹം.