തിരുവനന്തപുരത്ത് വാഹനാപകടം ; കെഎസ്‌ആര്‍‌ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: കെഎസ്‌ആര്‍‌ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച്‌ യുവതി മരിച്ചു. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍വീട്ടില്‍ പ്രീത(39) ആണ് മരിച്ചത്. നാലാഞ്ചിറ കുരിശ്ശടി ജങ്ഷനു സമീപമാണ് അപകടം നടന്നത്.

video
play-sharp-fill

മകളെ സ്‌കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവരാന്‍ പോകുന്ന വഴിക്ക് പ്രീതയെ അതേദിശയില്‍ വന്ന ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പ്രീതയുടെ തലയിലൂടെ ബസിന്റെ ചക്രം കയറി ഉടന്‍തന്നെ മരണം സംഭവിച്ചു. ജിജി ജോസഫാണ് പ്രീതയുടെ ഭര്‍ത്താവ്. മക്കള്‍: ജീജ, ജീന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group