തിരുവനന്തപുരം ആറ്റിങ്ങലില്‍ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്കൂള്‍ ബസ്സിലിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Spread the love

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്‌ആർടിസി ബസ് സ്കൂള്‍ ബസില്‍ ഇടിച്ച്‌ അപകടം. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് ആറ്റിങ്ങല്‍ ആലംകോട് അപകടം ഉണ്ടായത്. മുപ്പതോളം വിദ്യാർഥികളായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്.

സിഗ്നലില്‍ നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസ്സിന് പുറകില്‍ കെഎസ്‌ആർടിസി ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്കൂള്‍ ബസ്സിന്റെ പിൻഭാഗം പൂർണമായും തകർന്നു.

അപകടത്തില്‍ അഞ്ച് വിദ്യാർഥികളെ ചെറിയ പരുക്കോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമല്ല. കെഎസ്‌ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group