video
play-sharp-fill

തലയോലപ്പറമ്പിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ലോറിയിലും സ്കൂട്ടറിലും ഇടിച്ച് അപകടം ; തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂട്ടർ യാത്രികൻ ; പെർമിറ്റ് ലോറിയുടെ സൈഡ് വശം ഭാഗീകമായും ടിപ്പറിൻ്റെ മുൻവശവും സ്കൂട്ടറും പൂർണ്ണമായി തകർന്നു

തലയോലപ്പറമ്പിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ലോറിയിലും സ്കൂട്ടറിലും ഇടിച്ച് അപകടം ; തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂട്ടർ യാത്രികൻ ; പെർമിറ്റ് ലോറിയുടെ സൈഡ് വശം ഭാഗീകമായും ടിപ്പറിൻ്റെ മുൻവശവും സ്കൂട്ടറും പൂർണ്ണമായി തകർന്നു

Spread the love

തലയോലപ്പറമ്പ്: ഓട്ടത്തിൽ മുൻവശത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ടിപ്പർ ലോറി എതിരെ വന്ന നാഷണൽ പെർമിറ്റ് ലോറിയിലും നിർത്തിയിരുന്ന സ്കൂട്ടറിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികൻ റോഡരികിൽ സ്കൂട്ടർ നിർത്തിയ ശേഷം സമീപത്തെ കടയിലേക്ക് നടന്ന് നീങ്ങുന്നതിനിടെ അപകടം ഉണ്ടായതിനാൽ തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

സ്കൂട്ടർ ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട് പൂർണ്ണമായി തകർന്നു. ബുധനാഴ്ച രാവിലെ 8.30 ഓടെ തലയോലപ്പറമ്പ്- തലപ്പാറ റോഡിൽ ആലിൻ ചുവട്ടിലാണ് അപകടം. പെരുവയിൽ നിന്നും വൈക്കം ഭാഗത്തേക്ക് മെറ്റൽ കയറ്റിവന്ന വല്ലകം സ്വദേശി ഓടിച്ചിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

റോഡരികിൽ നിർത്തിയ സ്കൂട്ടറും ഇടിച്ച് കൊണ്ട് മുന്നോട്ട് പോയ ടിപ്പർ ലോറി താഴ്ച്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് നിന്നത്. തലയോലപ്പറമ്പിൽ പച്ചക്കറി ഇറക്കിയ ശേഷം പെരുവ ഭാഗത്തേക്ക് പോകുകയായിരുന്നു നാഷണൽ പെർമിറ്റ് ലോറി. ഇടിയുടെ ആഘാതത്തിൽ നാഷണൽ പെർമിറ്റ് ലോറിയുടെ സൈഡ് വശം ഭാഗീകമായും ടിപ്പറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് പ്രധാന റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.