തമിഴ്‌നാട്ടിൽ ഡിണ്ടിഗലിന് സമീപം വാഹനാപകടം ; അഞ്ച് മരണം ; മരിച്ചവരിൽ നാലുപേരും മലയാളികൾ ; അപകടത്തിൽപെട്ടത് ഏർവാടിയിലേക്ക് തീർത്ഥയാത്രപോയവർ
സ്വന്തം ലേഖിക
ഡിണ്ടിഗൽ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ചു മരണം. ഡിണ്ടിഗലിന് സമീപത്ത് വെച്ച് കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളാണ് മരിച്ചത്. ഏർവാടിയിലേക്ക് തീർത്ഥയാത്ര പോകുമ്പോൾ ഡിണ്ടിഗലിലെ വാടിപ്പട്ടിയിൽ വെച്ച് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇതിലേക്ക് മറ്റൊരു ബൈക്കും ഇടിച്ചു കയറി.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ എതിർ ദിശയിലൂടെ വന്ന കർണാടകാ റജിസ്ട്രേഷനിലുള്ള കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം കുറ്റിപ്പുറം പേരന്നൂർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ ബൈക്ക് യാത്രികൻ മലൈചാമി എന്നിവരാണ് മരണമടഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരു വാഹനങ്ങളും അമിത വേഗതയിൽ ആയിരുന്നതായിട്ടാണ് വിവരം. പിന്നാലെ എത്തിയ ബൈക്ക് മലയാളികൾ സഞ്ചരിച്ചിരുന്ന കാറിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ കിലാർ, ഫസൽ, റസീന എന്നിവർ സംഭവസ്ഥലത്തു വെച്ചു തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. മൃതദേഹങ്ങൾ ഡിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവർ മധുരയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.