പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം ; മുണ്ടക്കയം കോരുത്തോട് സ്വദേശികളായ ആറ് പേർക്ക് പരിക്ക്

Spread the love

വണ്ടിപെരിയാർ: പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം. കാറിലെ യാത്രക്കാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്. മുണ്ടക്കയം കോരുത്തോട് സ്വദേശികളായ ജോർജ് ( 62) അന്നമ്മ (82, )ജോളമ്മ (46) അഞ്ജല ജോൺ (21 ) ജോസഫ് (85 )എന്നിവർക്കും. പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന കുമിളി ഒന്നാമൈൽ സ്വദേശി വിജയരാജ് (42 )എന്നിവർക്കാണ് പരിക്കേറ്റത്.

കുമളിയിൽ നിന്നും മുണ്ടക്കയം കോരുത്തോട്ടിലേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരുകയാരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വണ്ടിപ്പെരിയാർ അൻപത്തിയോഴാം മൈലിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട കാർ എതിരെ വരികയായിരുന്ന പിക്കപ്പ് വാനിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. തുടർന്ന് പിക്കപ്പ് വാനിന്റെ ആക്സിൽ ഒടിഞ്ഞു പോവുകയും റോഡിന് ഒരു വശത്തേക്ക് ഇരു വാഹനങ്ങളും തെന്നിമാറുകയും ചെയ്തു.

തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group