വാഹനപരിശോധനയ്ക്കിടെ സ്കൂട്ടറിലെത്തിയ യുവാവ് എസ്.ഐ.യെ ഇടിപ്പിച്ച് നിർത്താതെ പോയി; സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

ചേലക്കര: വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെ സ്‌കൂട്ടറിലെത്തി ഇടിച്ചിട്ടു. ഞായറാഴ്ചയാണ് സംഭവം.

video
play-sharp-fill

ചേലക്കര പോലീസ് എസ്.ഐ. ജോളി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. കാലുകൾക്ക് പരിക്കേറ്റ എസ്.ഐ. ആശുപത്രിയിൽ ചികിത്സ തേടി.

വെങ്ങാനെല്ലൂർ സെൻററിൽ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ എത്തിയ യുവാവിനെ തടഞ്ഞു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി കൂടുതൽ ചോദ്യംചെയ്യുന്നതിനിടെ എസ്.ഐ.യെ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായോ ലഹരി കൈവശം വെച്ചതായോ പോലീസ് സംശയിക്കുന്നു. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.