play-sharp-fill
ശനിയാഴ്ച ജില്ലയിൽ നടന്നത് അപകട പരമ്പര: ഏറ്റുമാനൂരിലും മോനിപ്പള്ളിയിലും ചങ്ങനാശേരിയിലും ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിന് ഇരയായി മരിച്ചു; വൈക്കത്ത് കായലിൽ വീണ് മത്സ്യതൊഴിലാളി മരിച്ചു

ശനിയാഴ്ച ജില്ലയിൽ നടന്നത് അപകട പരമ്പര: ഏറ്റുമാനൂരിലും മോനിപ്പള്ളിയിലും ചങ്ങനാശേരിയിലും ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിന് ഇരയായി മരിച്ചു; വൈക്കത്ത് കായലിൽ വീണ് മത്സ്യതൊഴിലാളി മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: മോനിപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരിച്ച മാന്നാനം സ്വദേശിയായ യുവാവിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. മാന്നാനം വേലംകുളം പ്ലാത്താനം വീട്ടിൽ മാർട്ടിൻ പി.മാത്യുവിന്റെ (21) സംസ്‌കാരമാണ് ഞായറാഴ്ച വൈകിട്ട് 4.30 ന് ശ്രീകണ്ഠ മംഗലം ലിസ്യു പള്ളിയിൽ നടക്കുന്നത്.
ചങ്ങനാശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. തിരുവല്ല ആലംതുരുത്ത് തൊഴുവനാടി ചിറയിൽ ഷിബുവിന്റെയും കനകമ്മയുടെയും മകൻ വിഷ്ണു (22)വാണ് അപകടത്തിൽ മരിച്ചത്. എം.സി റോഡിൽ പെരുന്ന വില്ലേജ് ഓഫിസിനു സമീപമായിരുന്നു ശനിയാഴ്ച അപകടമുണ്ടായത്. അപകടത്തിൽ വിഷ്ണുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന തിരുവല്ല ആലംതുരുത്ത് കുമാരി ഭവനിൽ ശരത് ശശിധരൻ (24) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ച വിഷ്ണുവിന്റെ സംസ്‌കാരം തിങ്കളാഴ്ച രണ്ടന് നടക്കും.
ഏറ്റുമാനൂർ ക്ഷേത്ര ദർശനത്തിനായി പോയ ദമ്പതികൾ സഞ്ചരിച്ച  ബൈക്ക് ലോറിയിൽ ഇടിച്ചു മരിച്ച റിട്ട.സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ നീണ്ടൂർ വടക്കേടത്ത് സോമന്റെ (67)സംസ്‌കാരം ഞായറാഴ്ച വൈകിട്ട് അഞ്ചന് വീട്ടുവളപ്പിൽ നടക്കും.
വൈക്കത്ത് മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളിയാ കായലിൽ മുങ്ങി മരിച്ചത്. മീൻ പിടിക്കുന്നതിനുള്ള ഊന്നിവലകുറ്റി സ്ഥാപിക്കുന്നതിനിടെ കാൽ വഴുതി കായലിൽ വീണ നേരെ കടവ് ഒടിച്ചിറയിൽ രാജുവിന്റെ മകൻ രാജേഷ് (38) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ രാജേഷിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്.