റാന്നിക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടം; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

Spread the love

റാന്നി: പത്തനംതിട്ട റാന്നിക്ക് സമീപം തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം.

video
play-sharp-fill

തുലാപ്പള്ളി ആലപ്പാട്ട് ജംക്‌ഷനിൽ തമിഴ്നാട്ടിൽ നിന്നുള്ള തീർഥാകർ സഞ്ചരിച്ചിരുന്ന ബസാണ് തുലാപ്പള്ളി ഇറക്കത്ത് നിയന്ത്രണം വിട്ടത്. തുടർന്ന് ബസ് രണ്ട് കാറുകളിലും ഒരു ടൂറിസ്റ്റ് ബസിലും ഇടിക്കുകയായിരുന്നു. ഇതിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഗുരുതരമായി പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരുക്കേറ്റവരെ നിലയ്ക്കലിലെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അതേസമയം നിരോധനം മറികടന്നാണ് തുലാപ്പള്ളി – ശബരിമല പഴയ റോഡിലൂടെ തീർഥാടക വാഹനങ്ങൾ വിടുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ സഞ്ചരിച്ച അവരെല്ലാം ശബരിമല തീർത്ഥാടകരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group