
ഇടുക്കി: കൊടികുത്തിയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു.
തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ വശത്തെ തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെത്തുടർന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് തീർത്ഥാടകർ സുരക്ഷിതരാണ്.
ശബരിമല സീസണ്‍ ആയതിനാല്‍ മലയോര മേഖലകളില്‍ വാഹനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.



