കുട്ടിക്കാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു; കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ബിപിനും , വനിതാ സെല്ലിലെ സിപിഒയായ ഭാര്യയുമടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കുട്ടിക്കാനം: കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു.

അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാത്രി ഏഴുമണിയോടെ ആയിരുന്നു അപകടം. വള
കോട് സ്വദേശിനി സോമിനി ആണ് മരിച്ചത്. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പംമെട്ട് സ്റ്റേഷനിലെ
പൊലീസ് ഉദ്യോഗസ്ഥൻ ബിപിനും, ഇദ്ദേ
ഹത്തിന്റെ ഭാര്യയും കട്ടപ്പന വനിതാ സെല്ലിലെ സിപിഒയുമായ അനുഷ്കയും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്

ഇവർ
പാഞ്ചാലിമേട്ടില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് അതിശക്തമായ മഴയാണ്. വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.