
പട്ടിത്താനത്ത് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് ആന്ധ്രയില്‍നിന്നും ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലേക്കു മീനുമായെത്തിയ ലോറി
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: എം.സി. റോഡില്‍ പട്ടിത്താനത്തു നിയന്ത്രണംവിട്ട ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു ദാരുണാന്ത്യം. ഒരാള്‍ക്കു ഗുരുതര പരുക്ക്.
ലോറി ഡ്രൈവര്‍ ആന്ധ്രാസ്വദേശി മുഹമ്മദ് രമേഷാണു മരിച്ചത്.
ലോറിയിലെ സാഹായി ആന്ധ്രാ സ്വദേശി സായി ബാബുവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കുറവിലങ്ങാട്- ഏറ്റുമാനൂര്‍ റൂട്ടില്‍ പട്ടിത്താനം ചുമടുതാങ്ങി ജങ്‌ഷനു സമീപമായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രയില്‍നിന്നും ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലേക്കു മീനുമായെത്തിയ ലോറി ചുമടുതാങ്ങി ജങ്‌ഷനില്‍ നിയന്ത്രണംവിട്ടു സമീപത്തെ മതിലില്‍ ഇടിച്ചുമറിയുകയായിരുന്നു. ശബ്‌ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണു രക്ഷപ്രവര്‍ത്തനം നടത്തിയത്. കുറവിലങ്ങാട് പോലീസിന്റെ സഹായത്തോടെ ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് രമേഷ് മരണപ്പെടുകയായിരുന്നു. അതേസമയം അപകടത്തില്‍പ്പെട്ട ലോറി വളവില്‍ റോഡിനു കുറുകെ കിടന്നതിനാല്‍ ഇതറിയാതെ വന്ന മറ്റു രണ്ടു ലോറികള്‍ ഈ ലോറിയില്‍ ഇടിച്ചും അപകടമുണ്ടായി.