പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവല്ല: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചു തെറുപ്പിയ്ക്കുകയായിരുന്നു .പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, സിപിഎം നേതാവുമായ ഓമല്ലൂർ ശങ്കരനാണ് അപകടത്തിൽ പരിക്കേറ്റത് .

ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനു സമീപമാണ് അപകടം ഉണ്ടായത്. ജില്ലാ സ്റ്റേഡിയത്തിന് സമീപത്തെ റിങ് റോഡിലേയ്ക്ക് അമിത വേഗതയിൽ പാഞ്ഞെത്തിയ വാഹനമാണ് അദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി രാവിലെയോടെയാണ് സഹപ്രവർത്തകരുമായി ഓമല്ലൂർ ശങ്കരൻ എത്തിയത്.