
പാൽച്ചുരം: മാനന്തവാടി കണ്ണൂർ റൂട്ടിൽ പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) മരിച്ചു. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കമ്പിയുടെ കേബിൾ കയറ്റി കാസർകോഡേക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മാന ന്തവാടിയിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും, പോലീസും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറിയിൽ കുടുങ്ങിയ ഡ്രൈവർ സെന്തിൽ കുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
അഗ്നി രക്ഷാ സേനാംഗ ങ്ങൾ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



