video
play-sharp-fill

ഏറ്റുമാനൂർ- പാലാ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് മറിഞ്ഞ് സ്ത്രീയ്ക്കും പുരുഷനും ദാരുണാന്ത്യം; പുരുഷന്റെ തലയുടെ ഒരു ഭാഗം പൂർണമായും തകർന്നു

ഏറ്റുമാനൂർ- പാലാ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് മറിഞ്ഞ് സ്ത്രീയ്ക്കും പുരുഷനും ദാരുണാന്ത്യം; പുരുഷന്റെ തലയുടെ ഒരു ഭാഗം പൂർണമായും തകർന്നു

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ:പാലാ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് മറിഞ്ഞ് സ്ത്രീയ്ക്കും പുരുഷനും ദാരുണാന്ത്യം.പുരുഷന്റെ തലയുടെ ഒരു ഭാഗം പൂർണമായും തകർന്നു. ഇരുവരെയും ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

രണ്ടു പേരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്താണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.കനത്ത മഴയിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നു സംശയിക്കുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും ഭർത്താവിന്റെ മരണം സംഭവിച്ചിരുന്നു.അൽപ സമയത്തിന് ശേഷം ഭാര്യയും മരിച്ചു.അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

സ്വകാര്യ ബസിലെ ജീവനക്കാരനാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.