ലാൻഡിംഗിനിടെ അപകടം; ന്യൂയോർക്കിൽ നൂറോളം യാത്രക്കാരുമായി എത്തിയ എയർ കാനഡ എക്സ്പ്രസ് വിമാനം അഗ്നിശമനസേന വാഹനത്തില്‍ ഇടിച്ച് അപകടം

Spread the love

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങവെ എയർ കാനഡ എക്സ്പ്രസ് വിമാനം അഗ്നിശമന വാഹനത്തില്‍ ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റെന്ന് സൂചിന.

video
play-sharp-fill

ലാൻഡിംഗിന് പിന്നാലെ റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ എയർ കാനഡ എക്സ്പ്രസ് വിമാനം ഫയർ ട്രക്കിൽ ഇടിക്കുകയായിരുന്നു. വിമാനം അപകടത്തില്‍പ്പെടുമ്പോള്‍ 100 -ഓളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. അതേസമയം അപകടത്തില്‍ രണ്ട് പേർ മരിച്ചെന്നും വിമാനത്തില്‍ മൊത്തം 76 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും മാധ്യമങ്ങൾ പറയുന്നു. വിമാനം അപകടത്തില്‍പ്പെട്ടതോടെ ലാഗ്വാർഡിയ വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങള്‍ തടസ്സപ്പെട്ടു.