video

00:00

ഷൂട്ടിംഗിനിടെ അപകടം ; മഞ്ജു വാര്യർക്ക് പരിക്ക്

ഷൂട്ടിംഗിനിടെ അപകടം ; മഞ്ജു വാര്യർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഷൂട്ടിംഗിനിടെ അപകടം.നടി മഞ്ജു വാര്യർക്ക് പരിക്ക്. മഞ്ജു വാര്യരും സണ്ണിവെയ്‌നും പ്രധാന കഥാപത്രങ്ങളാകുന്ന ‘ചതുർമുഖം’ എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു മഞ്ജുവിന് പരിക്കേറ്റത്.

ചിത്രീകരണത്തിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. വീഴ്ചയിൽ കാൽ ഉളക്കിയതിനെ തുടർന്ന് താരത്തിന് വിശ്രമം നൽകിയിരിക്കുകയാണ്. അതേസമയം, പരിക്ക് ഗുരുതരമല്ലെന്നും മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ലെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ചതുർമുഖം. രൺജീത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ് തോമസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം. എഡിറ്റിംഗ് മനോജ്. സംഗീതം, സൗണ്ട് ഡിസൈൻ ഡോൺ വിൻസെന്റ്.