
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് അപകടം; ചങ്ങനാശേരിയിൽ 76കാരന് ദാരുണാന്ത്യം
ചങ്ങനാശേരി: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. ചങ്ങനാശേരി നാലുകോടി ചിറയിൽ തെങ്ങുംപള്ളിയിൽ ടി.ടി. ജോസഫാണ് (ജോയിച്ചൻ – 76) മരിച്ചത്.
പായിപ്പാട് പഞ്ചായത്തിലെ നാലുകോടി കാലായിപ്പടി ജംക്‌ഷനു സമീപമായിരുന്നു അപകടം.ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്‌കാരം പിന്നീട്. ഭാര്യ:തങ്കമ്മ ജോസഫ് (പുളിഞ്ചുമൂട്ടിൽ, വായിപ്പൂർ), മക്കൾ: സോണിയ, സോജി, സോമിയ. മരുമക്കൾ: മെജോ (കടംതോട് തൃക്കൊടിത്താനം), മഞ്ജു (കരിക്കണ്ടം, കുറുമ്പനാടം), ടോജി (അർത്തുശേരിയിൽ, കാവാലം).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0