play-sharp-fill
മോഡലുകളുടെ വാഹനാപകടം തുടര്‍ക്കഥ; മലപ്പുറത്ത് ഫാഷന്‍ ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ സ്‌കോപിയോ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു; കോട്ടയം സ്വദേശിയടക്കം 6 പേര്‍ക്ക് ഗുരുതര പരിക്ക്

മോഡലുകളുടെ വാഹനാപകടം തുടര്‍ക്കഥ; മലപ്പുറത്ത് ഫാഷന്‍ ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ സ്‌കോപിയോ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു; കോട്ടയം സ്വദേശിയടക്കം 6 പേര്‍ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

പൊന്നാനി: നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ സ്‌കോര്‍പിയോ വാഹനം ഇടിച്ച്‌ 6 പേര്‍ക്ക് പരിക്ക്. എല്ലാവരുടെയും പരിക്ക് ഗുരുതരമാണ്.


തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ വെച്ചാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറത്ത് ഫാഷന്‍ ഷോ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ആകെ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 4 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇടിയുടെ ആഘാതത്തില്‍ സ്‌കോര്‍പിയോ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. സ്‌കോര്‍പിയോ യാത്രക്കാരായിരുന്നു പരിക്കേറ്റവര്‍ എല്ലാവരും.

ചങ്ങരംകുളം താടിപ്പടി പെട്രോള്‍ പമ്പിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ പിറയില്‍ സ്‌കോര്‍പിയോ ഇടിക്കുകയായിരുന്നു.അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ടാണ് ഇടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.