video
play-sharp-fill
അഴിയാക്കുരുക്കായി കേബിളുകൾ..! തൃശൂരിൽ കേബിളിൽക്കുരുങ്ങി അപകടം; ബൈക്ക് മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്ക്

അഴിയാക്കുരുക്കായി കേബിളുകൾ..! തൃശൂരിൽ കേബിളിൽക്കുരുങ്ങി അപകടം; ബൈക്ക് മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്ക്

സ്വന്തം ലേഖകൻ

തൃശൂർ: കേബിളിൽക്കുരുങ്ങി വീണ്ടും അപകടം. തൃശ്ശൂർ തളിക്കുളത്ത് ദേശീയപാതയിൽ വിലങ്ങനെ കിടന്ന കേബിളിൽ കുരുങ്ങിയ ബൈക്ക് മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്ക്.

തളിക്കുളം ഗവൺമെന്റ് ഹൈസ്കൂളിന് മുന്നിലായിരുന്നു അപകടം നടന്നത്. ഹാഷ്മി നഗർ സ്വദേശി കൊടുവത്ത് പറമ്പിൽ ശോഭന,മകൻ ശരത് എന്നിവർക്കാണ് പരുക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിന് തൊട്ടുപിന്നാലെയെത്തിയ കണ്ടെയ്നർ ലോറി കേബിളിൽ കുരുങ്ങിയ ബൈക്ക് യാത്രികരെ വലിച്ചിഴച്ചു.

കലുങ്കിനായി കുഴിയെടുത്തതിന് സമീപത്തെ ടെലഫോൺ പോസ്റ്റിലെ കേബിൾ ആണ് അപകട കാരണം. പരുക്കേറ്റവർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.