video
play-sharp-fill

നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണു ; അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു ; പിതാവിന് ഗുരുതര പരിക്ക് ; അപകടം സ്കൂട്ടറിൽ യാത്ര ചെയ്യവേ

നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണു ; അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു ; പിതാവിന് ഗുരുതര പരിക്ക് ; അപകടം സ്കൂട്ടറിൽ യാത്ര ചെയ്യവേ

Spread the love

സ്വന്തം ലേഖകൻ

ബെംഗളുരു: ബാംഗ്ലൂരിൽ മെട്രോ തൂൺ തകർന്നു വീണ് അമ്മയും രണ്ടര വയസുള്ള കുഞ്ഞും ദാരുണമായി കൊല്ലപ്പെട്ടു. മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണാണ് തകർന്ന് വീണത്.തേജസ്വിനി എന്ന 28കാരിയായ യുവതിയും ഇവരുടെ രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ഔട്ടർ റിങ് റോഡിൽ എച്ച്ബിആര്‍ ലെയൗട്ടിലാണ് അപകടമുണ്ടായത്. മെട്രോയുടെ സമീപമുള്ള റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിന്‍റെ മേലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമ്മയേയും പിഞ്ചുകുഞ്ഞിനേയും രക്ഷിക്കാനായില്ല. അപകടത്തില്‍ പിതാവിന്‍റെ പരിക്കും ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തിന് പിന്നാലെ മേഖലയില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.