
” കുരുക്കിട്ട് കേബിൾ, രക്ഷകനായി ഹെൽമറ്റ് ” കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക് ; റോഡിലേക്ക് തെറിച്ചുവീണ ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ
കൊച്ചി: ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി യാത്രക്കാർക്ക് പരിക്ക്.
എറണാകുളം സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്.എറണാകുളം ചന്ദ്രശേഖരന്‍ മേനോന്‍ റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം .
സാബുവിന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട്
റോഡിലേയ്ക്ക് വീണ സാബുവും ഭാര്യയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘റോഡിന്‍റെ നടുഭാഗത്തായി കേബിള്‍ താഴ്ന്നു കിടക്കുകയായിരുന്നുവെന്നും ഇത് കഴുത്തിൽ കുരുങ്ങി വണ്ടിയില്‍ നിന്ന് താന്‍ പൊങ്ങി വീണെന്ന് സാബു പറഞ്ഞു.ഭാര്യ സിന്ധു റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. മറ്റുള്ളതുകൊണ്ടാണ് ഇരുവരുടെയും ജീവൻ രക്ഷപെട്ടത്. സാരമായി പരിക്കേറ്റ സാബു ചികിത്സയിലാണ്.
നഗരത്തില്‍ അലക്ഷ്യമായി താഴ്ന്നുകിടക്കുന്ന കേബിളുകള്‍ അപകടക്കുരുകള്‍ ആകുന്നുവെന്നും കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ഗുരുതര അനാസ്ഥയാണ് എന്നും ആരോപണം ഉണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും പരാതി നല്‍കാനാണ് സാബുവിന്റെ തീരുമാനം.