കോഴിക്കോട് വടകര ദേശീയപാതയിൽ കെഎസ്ആർടിസി ബസിൽ ലോറിയിച്ച് അപകടം; 15 പേർക്ക് പരിക്കേറ്റു

Spread the love

കോഴിക്കോട് : വടകര ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സിൽ ലോറിയിടിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്ക് . ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

ഇന്ന് രാവിലെ ഏഴോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിലേക്ക് എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.അപകടത്തിൽ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ലോറി ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

പാലുമായി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. ക്രെയിൻ എത്തിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയത്.ഇതോടെ ദേശിയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group