play-sharp-fill
കോട്ടയം കുറുപ്പന്തറയിൽ ടോറസ് ബൈക്കിലിടിച്ച്  കുറുപ്പന്തറ സ്വദേശി മരിച്ചു ;കുറുപ്പന്തറ ജംഗ്ഷനിലെ ബാങ്കിൽ നിന്ന്  ഇറങ്ങി ബൈക്ക്  മുന്നോട്ട് എടുക്കവേ പിന്നിൽ  നിന്നെത്തിയ ടിപ്പർ ഇടിച്ചായിരുന്നു അപകടം

കോട്ടയം കുറുപ്പന്തറയിൽ ടോറസ് ബൈക്കിലിടിച്ച് കുറുപ്പന്തറ സ്വദേശി മരിച്ചു ;കുറുപ്പന്തറ ജംഗ്ഷനിലെ ബാങ്കിൽ നിന്ന് ഇറങ്ങി ബൈക്ക് മുന്നോട്ട് എടുക്കവേ പിന്നിൽ നിന്നെത്തിയ ടിപ്പർ ഇടിച്ചായിരുന്നു അപകടം

സ്വന്തം ലേഖിക

കോട്ടയം : ഏറ്റുമാനൂർ കുറുപ്പന്തറയിൽ ടോറസ് ബൈക്കിടിച്ച് ബൈക്ക് കുറുപ്പുന്തറ സ്വദേശി മരിച്ചു . കുറുപ്പന്തറ കൊല്ലമലയിൽ ജെയിംസ് ജോസഫ് (51) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട്‍ മണിയോടെയായിരുന്നു അപകടം .


കുറുപ്പന്തറ ജംഗ്ഷനിലെ ബാങ്കിൽ നിന്നും ഇറങ്ങി ബൈക്ക് എടുത്ത് മുന്നോട്ട്എടുക്കവേ പിന്നിൽ നിന്നെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോറസിനടിയിൽ ബൈക്ക് അകപ്പെട്ടതോടെ ജയിംസിനെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തിൽ, കാലിന് ഗുരുതരമായി പരിക്കേറ്റ രക്തം വാർന്ന് കിടന്ന ജയിംസിനെ ഉടൻതന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല .

അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതവും തടസമുണ്ടായി.പിന്നീട് അഗ്നിശമന സേന ടോറസ് മാറ്റി റോഡ് കഴുകിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൺസ്ട്രക്ഷൻ കരാർ കമ്പനിയിലെ ജീവനക്കാരനാണ് ജയിംസ്.