video
play-sharp-fill

കുമരകത്ത് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച്‌ വിദ്യാര്‍ഥിനിക്കും വീട്ടമ്മയ്ക്കും പരിക്ക്; മദ്യലഹരിയില്‍ വാഹനമോടിച്ചത് പാലാ തിടനാട് സ്വദേശി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു

കുമരകത്ത് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച്‌ വിദ്യാര്‍ഥിനിക്കും വീട്ടമ്മയ്ക്കും പരിക്ക്; മദ്യലഹരിയില്‍ വാഹനമോടിച്ചത് പാലാ തിടനാട് സ്വദേശി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു

Spread the love

സ്വന്തം ലേഖകൻ 

കുമരകം: അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച്‌ വിദ്യാര്‍ഥിനിക്കും വീട്ടമ്മയ്ക്കും പരിക്ക്. മദ്യലഹരിയില്‍ വാഹനമോടിച്ച പാലാ തിടനാട് സ്വദേശി നിരപ്പേല്‍ സന്തോഷി (42) നെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.

ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. ചേര്‍ത്തല ഭാഗത്തുനിന്നും വന്ന കെ.എല്‍ 35. ജെ 9550 സ്വിഫ്റ്റ് കാറാണ് അപകടം ഉണ്ടാക്കിയത്. ശ്രീകുമാരമംഗലം ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിനി കുമരകം ഇലഞ്ഞിപ്പറന്പില്‍ കൃഷ്ണപ്രിയ (17)യ്ക്കും വയോധികയ്ക്കുമാണ് പരിക്കേറ്റത്. കക്കോത്താേട്ടം ഷാപ്പിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ വച്ചാണ് വിദ്യാര്‍ഥിനിയെ ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍ത്താതെ മുന്നോട്ടു പാഞ്ഞ കാര്‍ ചന്തക്കവലയില്‍ വച്ചാണ് വീട്ടമ്മയെ ഇടിച്ചത് പാലം നിര്‍മാണം നടക്കുന്നതിനാല്‍ വഴിതെറ്റി കാര്‍ ഓടിച്ചതാണ് കാര്‍ തടഞ്ഞിടാൻ നാട്ടുകാര്‍ക്കു സഹായകമായത്.

അപകടത്തില്‍ വിദ്യാര്‍ഥിനിയുടെ കൈയ്ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ കേസെടുത്തതായി ചെയ്തതായി കുമരകം പോലീസ് പറഞ്ഞു.