play-sharp-fill
മുണ്ടക്കയത്തെ ബസ് അപകടം: വില്ലൻ അമിത വേഗം തന്നെ; ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും സീറ്റുകൾ എല്ലാം ഇളകിത്തെറിച്ചു

മുണ്ടക്കയത്തെ ബസ് അപകടം: വില്ലൻ അമിത വേഗം തന്നെ; ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും സീറ്റുകൾ എല്ലാം ഇളകിത്തെറിച്ചു

സ്വന്തം ലേഖകൻ
മുണ്ടക്കയം: കെ.എസ്.ആർ.ടി.സി ആയാലും സ്വകാര്യ ബസ് ആയാലും വളയം കയ്യിൽ ലഭിച്ചുകഴിഞ്ഞാൽ ഡ്രൈവർമാരിൽ ചിലർക്ക് ഭ്രാന്താണ്. അമിത വേഗം എന്നത് ഹരമാണ്. ഞായറാഴ്ച മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും വില്ലൻ ഡ്രൈവർമാരുടെ അഹങ്കാരവും അമിത വേഗവും മാത്രമായിരുന്നു.
അപകടത്തിന്റെ ദൃശ്യം കണ്ട ആർക്കും മനസിലാകുന്ന വ്യക്തമായ ഒരു കാര്യമുണ്ട്. റോഡിനു മധ്യത്തിലെ വര കടന്ന ശേഷമാണ് കെ.എസ്.ആർ.ടി.സി ബസ് പ്രൈവറ്റ് ബസിൽ ഇടിച്ചിരിക്കുന്നത്. അത്രത്തോളം അശ്രദ്ധമായും അമിത വേഗത്തിലുമായിരുന്നു കെ.എസ്.ആർ.ടി.സി എത്തിയതെന്നാണ് വ്യക്തമാകുന്നത്.   ഇരുബസുകളുടെയും പിന്നിലെ സീറ്റുകൾ വരെ ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് വളഞ്ഞനിലയിലാണ്. മുൻ
സീറ്റുകളിലും, ബസിന്റെ മുകൾ ഭാഗത്തും തലഇടിച്ചാണ് കൂടുതൽ ആളുകൾക്കും പരിക്കേറ്റത്. ദേശീയപാതയിൽ രണ്ടര
മണിക്കൂർ ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. മറ്റൊരുവാഹനത്തെ മറികടന്ന്
കെ.എസ്.ആർ.ടി.സി ബസ് തെറ്റായ ദിശയിൽ എത്തിയതാണ് അപകടത്തിന് കാരണം. ഇരു ബസുകളുടെയും മുൻ ഭാഗം
പൂർണമായും തകർന്നു. കാഞ്ഞിരപ്പള്ളിയിൽനിന്നും എത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് കെ.എസ്.ആർ.ടി.സി
ബസ് വെട്ടിപൊളിച്ചാണ് ക്യാബിനിൽനിന്ന് ഡ്രൈവറെയും യാത്രക്കാരെയും പുറത്തെടുത്തത്. ചങ്ങനാശേരി ഡിപ്പോയിലെ
ഡ്രൈവർ ആനിക്കാട് സ്വദേശി മാത്യു (45), കട്ടപ്പന സ്വദേശികളായ ബിൻസി (28), പ്രസന്നൻ (51), സഞ്ചയ് (20), അമൃത
(18), പെരുമാൾ (61) സുനിൽ (40), അഭിലാഷ് (40) ഏലപ്പാറ സ്വദേശികളായ മഹേഷ് (36) , ടിൻ (20), വണ്ടിപെരിയാർ സ്വദേശിനി
തങ്കമ്മ (70), അജിത (41) റെജി ചാക്കോ (24)ല ഉപ്പുതറ സ്വദേശി എമി (19), മല്ലപ്പള്ളി സിർ മേബിൾ (28), തൃക്കൊടിത്താനം
സ്വദേശിനികളായ മുംതാസ് (48), ലീല (56),റാജിത (22) കല്ലാർ സ്വദേശിനി സ്വപ്ന (22), വാഴൂർ സ്വദേശിനി ശാന്തമ്മ (67),
കുറവിലങ്ങാട് സ്വദേശിനി അജിത (40), എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ
മുണ്ടക്കയം, 26ാം മൈൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും
പ്രവേശിപ്പിച്ചു.