സ്വന്തം ലേഖകൻ
കോട്ടയം: നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഉൾപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. വാഹനം ബൈക്കിൽ ഇടിച്ചിട്ടില്ലെന്ന കെ.എസ്ആർ.ടി.സി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയത്. പൊലീസിന്റെ സെന്റിഫിക്് സംഘവും, മോട്ടോർ വാഹന വകുപ്പ് സംഘവും നടത്തിയ പരിശോധനയിൽ ബസിൽ നേരിയ പോറലുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അപകടത്തിൽ ബസ് ഉൾപ്പെട്ടു എന്ന് ഉറപ്പിക്കുന്നതിനായി ബസിന്റെ ഡോറുകളിലുള്ള ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ഇനി പരിശോധിക്കും. ഈ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാവും അപകടം സംബന്ധിച്ചുള്ള തുടർ നടപടികളിലേയ്ക്ക് പൊലീസ് കടക്കുക.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് എം.സി റോഡിൽ നീലിമംഗലം പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ലോഫ്‌ളോർ എസ് ബസിടിച്ച്
കുറുപ്പന്തറ പള്ളിയ്ക്കു സമീപത്തെ വീട്ടിലെ താമസക്കാരൻ കോഴിക്കോട് വെസ്റ്റ്ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണി (29)യാണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തിനു പോകുകയായിരുന്ന തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ എ.സി ലോഫ്‌ളോർ ബസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോടെ ബസ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും, അപകടത്തിൽ തങ്ങളുടെ വണ്ടി ഉൾപ്പെട്ടിട്ടില്ലെന്നായിരുന്നു ബസ് അധികൃതരുടെ നിലപാട്. ഇതേ തുടർന്നാണ് ഇന്നലെ പൊലീസിന്റെ സൈന്റിഫിക് എക്‌സ്‌പേർട്ട് സംഘം ബസ് പരിശോധിച്ചത്.
ബസിന്റെ ഇടതുവശത്ത് ബൈക്കിന്റെ സൈലൻസർ ഉരഞ്ഞതിനു സമാനമായ കറുത്ത പാട്, പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലും ഇതേ പാട് തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് ഇതേ അപകടത്തില് തന്നെ ഉണ്ടായതാണ് എന്ന് സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ബസിന്റെ വശങ്ങളിലുള്ള ക്യാമറാ ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിനായി ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോ്‌സ് കെ.എസ്ആർ.ടി.സി എംഡിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഈ ക്യാമറാ ദൃശ്യങ്ങൾ ലഭിച്ച ശേഷം പൊലീസ് കേസ് എടുക്കുന്നത് അടക്കമുള്ള തുടർ നടപടികളിലേയ്ക്ക് കടക്കും. രണ്ടു ദിവസത്തിനുള്ളിൽ ക്യാമറാ ദൃശ്യങ്ങൾ ലഭിക്കുമെന്നാണ് കെ.എസ്ആർ.ടി.സി അധികൃതർ പൊലീസിനു നൽകുന്ന സൂചന.