കോഴിക്കോട് വടകരയിലുണ്ടായ വാഹനാപകടം; കോട്ടയം സ്വദേശി മരിച്ചു; ഭാര്യയ്ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കോഴിക്കോട് വടകരയിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. ഭാര്യയ്ക്ക് പരിക്ക്. കോട്ടയം കൊടുങ്ങൂര്‍ സ്വദേശി അരീക്കത്താഴെ ഷാജി(48)യാണ് മരിച്ചത്.

video
play-sharp-fill

ഒപ്പമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ അല്‍ഫോണ്‍സയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു.

കണ്ണൂരിലുള്ള അല്‍ഫോണ്‍സയുടെ ഭാര്യ വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് വടകരയില്‍ വച്ച് ഷാജിയുടെ കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നു.

രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. വാഴൂര്‍ 17-ാം മൈലിലെ റേഷന്‍ കട ഉടമയാണ് ഷാജി.