പാമ്പാടി വെള്ളൂർ 8-ാം മൈൽ വളവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; അപകടത്തെ തുടർന്ന് കെ.കെ റോഡിൽ അരമണിക്കൂറോളം ഗതാഗതം സതംഭിച്ചു; അപകടത്തിൽ പാമ്പാടി കുറ്റിക്കൽ സ്വദേശിനിക്ക് പരിക്ക്; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ 

പാമ്പാടി: പാമ്പാടി വെളളൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ട്  8: 15ഓട് കൂടി വെള്ളൂർ 8-ാം മൈൽ വളവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തെ തുടർന്ന് കെ.കെ റോഡിൽ അരമണിക്കൂറോളം ഗതാഗത തടസ്സം രൂപപ്പെട്ടു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.

അതേസമയം കാറിൽ സഞ്ചരിച്ച മൈസൂർ സ്വദേശിക്കും, പാമ്പാടി കുറ്റിക്കൽ സ്വദേശിയായ സ്ത്രീക്കും സാരമായ പരുക്കുണ്ട്. അപകടത്തെ തുടർന്ന് പാമ്പാടി എസ്.ഐ ജോമോന്റെ നേതൃത്തത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group