കാറും ബൈക്കും കൂട്ടിയിടിച്ച്‌ കോട്ടയം പാമ്പാടി സ്വദേശിയായ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു

Spread the love

സ്വന്തം ലേഖിക

കണ്ടാണശ്ശേരി: കാറും ബൈക്കും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം.

കോട്ടയം കോത്തല പുതുപറമ്പില്‍ വീട്ടില്‍ ഷിബു തോമസാണ്‌ (52) മരിച്ചത്‌. വെള്ളിയാഴ്‌ച രാത്രി 11നാണ്‌ അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവറട്ടിയില്‍ നിന്നും ജോലി കഴിഞ്ഞ്‌ മടങ്ങി വരുന്നതിനിടെ ദിവസവും കണ്ടാണശ്ശേരിയില്‍ നിന്നും പച്ചക്കറി വാങ്ങിയാണ്‌ ഷിബു വീട്ടിലേക്ക്‌ പോകുന്നത്‌. പതിവുപോലെ വെള്ളിയാഴ്‌ച രാത്രിയും സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ ചൂണ്ടല്‍ പുതുശ്ശേരിയിലെ വാടക വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ, ചൂണ്ടല്‍ ഭാഗത്ത്‌ നിന്ന്‌ വന്ന കാര്‍ ബൈക്ക്‌ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മീറ്ററുകള്‍ക്കകലേക്ക്‌ തെറിച്ചു വീണ ഷിബുവിനെ ഗുരുവായൂര്‍ ആക്‌ട്‌സ്‌ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്‌ ഗുരുവായൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗുരുവായൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ പോസ്‌റ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കി.