ചങ്ങനാശ്ശേരിയിൽ മിനി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരൂണാന്ത്യം; ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന മിനിവാൻ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി: മിനി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി വടക്കേക്കര ചെത്തിക്കാട് വീട്ടിൽ ലിൻസൺ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ശബരി (21) യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്‌ച രാത്രി 10.30 ഓടെ എം സി റോഡിൽ തുരുത്തി പള്ളിക്കും കാനായിക്കും ഇടയിലാണ് അപകടം ഉണ്ടായത്. കുറിച്ചിയിലുള്ള സുഹൃത്തിനെ കണ്ടതിന് ശേഷം തിരികെ വടക്കേക്കരയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന മിനിവാൻ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിന് പിൻസീറ്റിലിരുന്ന ലിൻസൺ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ലിൻസൺ മരിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് വടക്കേക്കര സെന്റമേരീസ് ചർച്ച് സെമിത്തേരിയിൽ. അച്ഛൻ: സെബാസ്റ്റ്യൻ. അമ്മ: മിനി സെബാസ്റ്റ്യൻ. സഹോദരങ്ങൾ: ലിജോ സെബാസ്റ്റ്യൻ, ലിബിൻ സെബാസ്റ്റ്യൻ. ചങ്ങനാശ്ശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.