കാഞ്ഞിരപ്പള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; റോഡിലേയ്ക്ക് തെറിച്ച്‌ വീണ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്:ബസ് നിര്‍ത്താതെ പോയെന്ന് ദൃക്‌സാക്ഷികള്‍

Spread the love

കോട്ടയം :കാഞ്ഞിരപ്പള്ളിയില്സ്വകാര്യ ബസില്‍ നിന്നും റോഡിലേയ്ക്ക് തെറിച്ച്‌ വീണ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി

വൈകിട്ട് നാല് മണിക്ക് ആണ് സംഭവം. സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ മുൻപോട്ടെടുത്ത ബസില്‍ നിന്നും വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച്‌ വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബസ് നിർത്താതെ പോകുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് വച്ചാണ് വിദ്യാർത്ഥികള്‍ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതും ഒരു വിദ്യാർത്ഥിനി തെറിച്ച്‌ റോഡില്‍ വീണതും. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയില്‍ എന്ന സ്വകാര്യ ബസില്‍ നിന്നാണ് വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച്‌ വീണത്.സഭവത്തിന് ശേഷം ബസ് നിർത്തുവാനോ കുട്ടിക്ക് പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് അപകടത്തില്‍പ്പെ ട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group