കൂത്താട്ടുകുളത്ത് സ്കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച്‌ അപകടം; പന്ത്രണ്ട് കുട്ടികൾക്ക് പരിക്ക്

Spread the love

എറണാകുളം: കൂത്താട്ടുകുളം കോതോലി പീടികയിൽ സ്കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച്‌ അപകടം.

ഇല്ലഞ്ഞി സെന്റ്. ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെൻ്റ് കുര്യാക്കോസ് സ്കൂളിലെയും ബസുകളാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തില്‍ 12 കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.