കണ്ടെയ്നര്‍ ലോറി തട്ടി സ്കൂട്ടര്‍ മറിഞ്ഞ് കൊച്ചി നഗരസഭാ ഓഫീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

Spread the love

കൊച്ചി: കണ്ടെയ്നർ ലോറി തട്ടി സ്കൂട്ടർ മറിഞ്ഞ് കൊച്ചി നഗരസഭാ ഓഫീസ് ഉദ്യോഗസ്ഥ മരിച്ചു. മണ്ണംതുരുത്ത് എസ്‌എൻ നഗറില്‍ കൊമരോകത്ത് വീട്ടിൽ വി എക്സ് ലിബി (45) ആണ് മരിച്ചത്.

വല്ലാർപാടം കണ്ടെയ്നർ റോഡില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു.
കൊച്ചി നഗരസഭാ ഓഫീസില്‍ അക്കൗണ്ട് വിഭാഗത്തില്‍ സീനിയർ ക്ലർക്ക് ആയിരുന്നു ലിബി. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോർച്ചറിയില്‍. മുളവുകാട് പോലീസ് കേസെടുത്തു.