ഊഞ്ഞാലാടി കളിക്കുന്നതിനിടെ, കയര്‍ കെട്ടിയിരുന്ന തൂണ്‍ തകര്‍ന്ന് തലയില്‍ വീണ് 8വയസ്സുകാരന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകന്‍

മലപ്പുറം: ഊഞ്ഞാലാടി കൡക്കുന്നതിനിടെ, ഊഞ്ഞാല്‍ കെട്ടിയ തൂണ്‍ തകര്‍ന്ന് തലയിലേക്ക് വീണ് 8 വയസ്സുകാരന്‍ മരിച്ചു. തിരൂര്‍ പറവണ്ണ മുറിവഴിക്കലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് (8) ആണ് മരിച്ചത്. ഫയാസിന്റെ ഒപ്പം കളിച്ചിരുന്ന ഹാഷിം എന്ന കുട്ടിയെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടായിരുന്നു അപകടം. പഴയ കെട്ടിടത്തിന്റെ തൂണിലായിരുന്നു കുട്ടികള്‍ ഊഞ്ഞാല്‍ കെട്ടിയിരുന്നത്. ഊഞ്ഞാലിലിരുന്ന് ആടുന്നതിനിടയില്‍ തൂണ്‍ തകര്‍ന്ന് കുട്ടികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. ഫായാസിന്റെ തലയിലേക്കും ഹാഷിമിന്റെ കാലിലേക്കുമാണ് തൂണിന്റെ അവശിഷ്ടങ്ങല്‍ വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയാസ് പറവണ്ണ ജി.എം.യു.പി. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. പിതാവ് ഫാറൂഖ് യു.എ.ഇയിലാണ്. മൂന്നുമാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. ഖബറടക്കം ഇന്ന് പറവണ്ണ വടക്കേപള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി.