സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം മടങ്ങിയ യുവാവ് സഞ്ചരിച്ച ബൈക്ക് മിനിലോറിയിടിച്ച് ച്ച മാന്നാനം സ്വദേശി മരിച്ചു; അപകടം എം സി റോഡിൽ മോനിപ്പള്ളിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: നിയന്ത്രണംവിട്ട മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് മാന്നാനം സ്വദേശിക്ക് ദാരുണാന്ത്യം. എംസി റോഡിൽ മോനിപ്പള്ളിയിൽ ഉണ്ടായ അപകടത്തിൽ മാന്നാനം സ്വദേശിയായ 20കാരൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് രാത്രി പത്തരയോടെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ മരിക്കുകയായിരുന്നു. മാന്നാനം വേലംകുളം പ്ലാത്താനം ബെന്നിയുടെ (മാത്തന്‍) മകന്‍ മാര്‍ട്ടിനാണ് (21) ആണ് മരിച്ചത്. മോനിപ്പള്ളി ആശുപത്രി ജങ്ഷനിലായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അമിത വേഗത്തിലെത്തി മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിനെ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങവെയാണ് അപകടം. മാതാവ്: ലാലി. സഹോദരങ്ങള്‍: മര്‍ക്കോസ്, മരിയ. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 4.30ന് ശ്രീകണ്ഠമംഗലം ലിസ്യു പള്ളി സെമിത്തേരിയിൽ.