play-sharp-fill
തമിഴ്‌നാട്ടിലെ വാഹനാപകടം: അപകടത്തിൽപ്പെട്ട 26 പേരും കോട്ടയം , ഇടുക്കി സ്വദേശികൾ: അപകടത്തിൽപ്പെട്ടവരെയുമായി തമിഴ്‌നാട്ടിൽ നിന്നും വാഹനം ജില്ലയിലേയ്ക്കു പുറപ്പെട്ടു

തമിഴ്‌നാട്ടിലെ വാഹനാപകടം: അപകടത്തിൽപ്പെട്ട 26 പേരും കോട്ടയം , ഇടുക്കി സ്വദേശികൾ: അപകടത്തിൽപ്പെട്ടവരെയുമായി തമിഴ്‌നാട്ടിൽ നിന്നും വാഹനം ജില്ലയിലേയ്ക്കു പുറപ്പെട്ടു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗണിൽ കുടുങ്ങിക്കിടന്ന മലയാളികളെയുമായി നാട്ടിലേയ്ക്കു മടങ്ങിയ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ യാത്രക്കാരെയുമായുള്ള വാഹനം തമിഴ്‌നാട്ടിൽ നിന്നും യാത്ര തിരിച്ചു. ജോസ് കെ.മാണി എംപിയും, തോമസ് ചാഴികാടൻ എം.പിയും ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവും അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് സംഘം ജില്ലയിലേയ്ക്കു യാത്ര തിരിച്ചത്. വൈകിട്ട് ആറു മണിയോടെ ഇവർ അപകടമുണ്ടായ സ്ഥലത്തു നിന്നും വാഹനത്തിൽ യാത്ര ആരംഭിച്ചിട്ടുണ്ട്.

കോട്ടയം ഇടുക്കി, പാലാ സ്വദേശികളായ വി.അജീഷ്, ബ്ലസി എം.വർഗീസ്, എം.സുസ്മി, ഡീന ഡേവസ്യ, എ.എൻ മനുപ്രസാദ്, എ.എസ് അരവിന്ദ്, അരുൺ മോഹൻ, നന്ദു നിർമ്മൽ, വി.ബി വിഷ്ണുപ്രിയ, ഫെമി ജോസഫ്, സുമേഷ് ജി.നായർ, അഖിൽ ശശി, ഡി.അമലേഷ്, നിമ്മി വർഗീസ്, ലിന്റാ മോൾ ജോസഫ്, ലനീഷ് എൽ, ആന്റോ സേവ്യർ ആന്റണി, അസിഫ് കരിം, ഹരികൃഷ്ണ മനോജ്, എൻ.എം മുനീർ, അനുരാജ് എ, സിനി ടോം, വി.ബി കൃഷ്ണപ്രിയ, അഖിൽ തങ്കച്ചൻ എന്നിവരയാണ് ബസിനുള്ളിലുണ്ടായിരുന്ന പരിക്കേറ്റ യാത്രക്കാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ബംഗളൂരുവിൽ നിന്നുള്ള മലയാളികളായ സംഘം സഞ്ചരിച്ച ജയ് ഗുരു ബസ് സേലം കരൂർ ഹൈവേയിൽ വച്ച് ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞ ജോസ് കെ മാണി എംപി ഇത് സംബന്ധിച്ച് അവിടുത്തെ എംപി ജ്യോതിമണിയുമായും ജില്ലാ പോലീസ് സൂപ്രണ്ട് പാണ്ഡ്യരാജുമായും ഐജി യുമായും ബന്ധപ്പെട്ടു വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രത്യേക സജീകരണങ്ങളോടെയാണ് സ്വീകരിച്ചിരുന്നത്. കോട്ടയം ജില്ലാ കളക്ടറുടെയും ബംഗളരുവിലെ ജില്ലാ ഭരണകൂടത്തിന്റെയും പാസോടു കൂടിയാണ് സംഘം ഇവിടെ നിന്നും പുറപ്പെട്ടത്. നഴ്‌സുമാരും, നഴ്‌സിംങ് ജീവനക്കാരും, വിവിധ സോഫ്റ്റ് വെയർ കമ്പനിയിലെ ജീവനക്കാരും വാഹനത്തിനുള്ളിലുണ്ടായിരുന്നു.

എല്ലാവരെയും കോട്ടയത്തും പാലായിലുമായി ഇറക്കുന്നതിനായായിരുന്നു പദ്ധതി. ഇവിടെ നിന്നും ബന്ധുക്കൾ എത്തി ഇവരെ കൊണ്ടു പോകുമെന്നും അറിയിച്ചിരുന്നു. വൈകിട്ട് ആറു മണിയോടെ സേലത്തു നിന്നും പുറപ്പെട്ട വാഹനം രാത്രി വൈകി കോട്ടയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.