
മുണ്ടക്കയത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോരുത്തോട് സ്വദേശി കുളത്തുങ്കൽ ജോയ് എബ്രഹാമിന്റെ മകൻ ജിയോ ജോയ് (20) ആണ് മരിച്ചത് . ബൈക്കിൽ സഹയാത്രികനായിരുന്ന പനക്കച്ചിറ സ്വദേശിയായ യുവാവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് എട്ടു മണിയോടെ മുണ്ടക്കയം വൈഎംസിഎ വളവിലായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും കോരുത്തോടിനു പോയ ലിജിമോൾ എന്ന സ്വകാര്യ ബസാണ് ബൈക്കിൽ ഇടിച്ചത്. അമിത വേഗത്തിലെത്തിയ ബസ് ലൈൻ മറികടന്ന് ബസിനെ ഇടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിചിരുന്നു. മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ.
എന്നാൽ ,ബസ് അമിത വേഗത്തിലായിരുന്നില്ലെന്നും , അതിവേഗം പാഞ്ഞെത്തിയ ബൈക്ക് യാത്രക്കാർ ബസിന്റെ മുന്നിൽ ഇടിച്ച് റോഡിൽ തെറിച്ച് വീഴുകയായിരുന്നു എന്നും ദൃക്സാക്ഷികൾ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.