video
play-sharp-fill
കാഞ്ഞിരപ്പള്ളി ഇടചോറ്റിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്‌റ്റില്‍ ഇടിച്ച് അപകടം; കാര്‍ ഭാഗികമായി കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാഞ്ഞിരപ്പള്ളി ഇടചോറ്റിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്‌റ്റില്‍ ഇടിച്ച് അപകടം; കാര്‍ ഭാഗികമായി കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ല്‍ ഇടചോറ്റിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്‌റ്റില്‍ ഇടിച്ച്‌ കത്തിനശിച്ചു.

കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായ രക്ഷപ്പെട്ടു. കുമളി ആനവിലാസം സ്വദേശികളായ സിബി, ജിന്‍സി ഇവരുടെ രണ്ടു മക്കളുമാണ്‌ അത്ഭുതകരമായ രക്ഷപ്പെട്ടത്‌. ഇന്നലെ വൈകിട്ട്‌ ആറുമണിയോടെ ഇടചോറ്റിയിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാര്‍ കാര്‍ ഇടിച്ച ഉടനെ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌. ടാറ്റ അല്‍ട്രോസ്‌ കാറായിരുന്നു അപകടത്തില്‍പ്പെട്ടത്‌. ഇടിച്ച്‌ ഏതാനും മിനിറ്റുകള്‍ക്ക്‌ ശേഷമായിരുന്നു തീ പടര്‍ന്നത്‌.