ഗിയർ മാറ്റുന്നതിനിടെ ലോറിക്കുള്ളിൽ പാമ്പ്; പരിഭ്രാന്തനായി ഡ്രൈവർ; കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ ലോറി മതിലിൽ ഇടിച്ചു മറിഞ്ഞു; ആളപായമില്ല
സ്വന്തം ലേഖകൻ
കോട്ടയം: ഗിയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലിവറിനു സമീപം പാമ്പിനെക്കണ്ട ഡ്രൈവര്‍ക്ക് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സമീപത്തുള്ള ഒരു സംരക്ഷണഭിത്തിയിലേക്ക് ലോറി ഇടിച്ചുകയറിയശേഷം മറിഞ്ഞു. കോട്ടയം പിണ്ണാക്കനാട് പൈകറൂട്ടില്‍ മല്ലികശ്ശേരിക്ക് സമീപമായിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലയാണ് അപകടമുണ്ടായത്. വിളക്കുമാടത്തുനിന്ന് മല്ലികശ്ശേരിയിലേക്ക് വീടുനിര്‍മാണത്തിനുള്ള പാറപ്പൊടി കയറ്റിപ്പോവുകയായിരുന്നു ലോറി. ഗിയര്‍ മാറ്റുന്നതിനിടെ ലിവറിനുസമീപം പാമ്പ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പരിഭ്രാന്തനായ ഡ്രൈവര്‍ക്ക് ലോറിയുടെമേലുള്ള നിയന്ത്രണം നഷ്ടമായി. പിന്നാലെ വാഹനം സമീപത്തുള്ള സംരക്ഷണ ഭിത്തിയിലേക്കും തുടര്‍ന്ന് ഒരു ഇലക്ട്രിക് പോസ്റ്റിലേക്കും ഇടിച്ചുകയറിയശേഷം മറിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. ലോറി ഇടിച്ചുമറിഞ്ഞയുടന്‍ തന്നെ പാമ്പും വാഹനത്തില്‍നിന്ന് പുറത്തുകടന്ന് സമീപപ്രദേശത്തേക്ക് കയറിപ്പോയി.