ഇരുമ്പനത്ത് ടാങ്കര്‍ ലോറി നന്നാക്കുന്നതിനിടെ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് മെക്കാനിക്കായ യുവാവിന് ദാരുണാന്ത്യം

Spread the love

തൃപ്പൂണിത്തുറ: ഇരുമ്പനത്ത് തകരാറിലായ ലോറി നന്നാക്കുന്നതിനിടെ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറി ഉരുണ്ട് വന്ന് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി എരാടെയില്‍ ബിജു കുമാറിന്റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്.

video
play-sharp-fill

ശനിയാഴ്ച രാവിലെ 11.30ഓടെ ഇരുമ്പനം എച്ച്.പി ടെർമിനലിനുള്ളില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന്, ജീവനക്കാരൻ വിളിച്ചത് പ്രകാരം, ചേരാനല്ലൂരിലുളള സർവീസ് സെന്ററില്‍ നിന്നും ലോറി നന്നാക്കാൻ എത്തിയതായിരുന്നു ജിഷ്ണു. അറ്റകുറ്റപ്പണി നടക്കുന്നതിനിടെ എച്ച്.പി ടെർമിനലില്‍ എഥനോള്‍ ലോഡ് ഇറക്കാൻ വന്ന ടാങ്കർ ലോറി സമീപത്ത് നിർത്തിയിട്ടു. പിന്നീട് ഇതില്‍ നിന്നും ഇറങ്ങിയ ഡ്രൈവർ രേഖകള്‍ കാണിക്കുന്നിതനായി സെക്യൂരിറ്റി ക്യാബിനിലേക്ക് പോയി. ഈ സമയത്ത് ലോറി തനിയെ മുന്നോട്ട് ഉരുണ്ട് പോവുകയും സർവീസ് സെന്ററിന്റെ വാഹനത്തില്‍ ഇടിച്ച ശേഷം റിപ്പയർ നടത്തി കൊണ്ടിരുന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു. ലോറി നന്നാക്കിക്കൊണ്ടിരുന്ന ജിഷ്ണു എഥനോള്‍ ലോറിയുടെ മുൻ ചക്രത്തിനടിയില്‍ കുടുങ്ങി.

തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ജിഷ്ണുവിനെ ഉടൻതന്നെ കാക്കനാട് സ്വകാര്യ ആശുപത്രിയിലെത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ എഥനോള്‍ ലോറി മതിയായ സുരക്ഷയില്ലാതെ പാർക് ചെയ്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ഹില്‍പ്പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group