
തലയോലപ്പറമ്പിൽ ഉണ്ടായ അപകടത്തിൽ നടുറോഡിൽ തെന്നിവീണ ബൈക്കിന് മുകളിലൂടെ സ്വകാര്യബസ് കയറിയിറങ്ങി; ബൈക്ക് യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം
കോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിനു സമീപം ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു.
റോഡിലൂടെ വരുന്നതിനിടെ ബൈക്ക് പെട്ടെന്ന് തെന്നമറിയുകയും മറിഞ്ഞ ബൈക്കിന്റെ മുകളിലൂടെ എതിർദിശയിൽനിന്നും വന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയും ചെയ്തു.
എന്നാൽ, വീണ സമയത്ത് പെട്ടെന്ന് ചാടി എഴുന്നേൽക്കാൽ ശ്രമിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. വീണപ്പോൾ തന്നെ ചാടിയെണീറ്റ യുവാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറിഞ്ഞ വീണ ബൈക്കിന് മുകളിലൂടെ എറണാകുളത്തുനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് കയറിയിറങ്ങിയത്. പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ബൈക്ക് തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായത് എന്ന് യുവാവ് പറഞ്ഞു.
Third Eye News Live
0