​കോട്ടയം പുളിമൂട് ജംഗ്ഷന് സമീപം പിന്നി​ലേക്ക് എടുത്ത കാർ തട്ടി ഒരാൾക്ക് പരിക്ക് ; ഒഴിവായത് വൻ ദുരന്തം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

​കോട്ടയം: കോട്ടയം പുളിമൂട് ജംഗ്ഷന് സമീപം പിന്നി​ലേക്ക് എടുത്ത കാർ തട്ടി ഒരാൾക്ക് പരിക്ക്. കുമ്മനം പുതുച്ചിറയിൽ മുഹമ്മദ് ബഷീറി(47)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കോട്ടയം പുളിമൂട് ജംഗ്ഷനിലായിരുന്നു അപകടം.

കാർ പിറകിലേക്ക് എടുത്തുപ്പോൾ ബഷീർ സമീപത്തുള്ള കടയിലേക്ക് മാറി നിന്ന് കാറിന് ​സൈഡ് പറഞ്ഞു കൊടുക്കുകയായിരുന്നു. പെട്ടെന്ന് നിയന്ത്രണം വിട്ട കാർ ബഷീറിനെ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ കടയ്ക്കുള്ളിലേയ്ക്ക് ഇടിച്ചു കയറിയ കാറിനും കടയ്ക്കും ഇടയിൽ അ‌കപ്പെട്ട ബഷീറിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കാറിനു പിന്നിൽ നിന്നും വലിച്ചെടുത്തത്. തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കാലിന് ചെറിയ ചതവുണ്ട്.